തിരുവനന്തപുരം: കൊവിഡ് പരിശോധന കൂടുതല്‍ കൃത്യമാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍. ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയാലും ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആന്റിജന്‍ പരിശോധനയെക്കാള്‍ കൃത്യം ആര്‍ടിപിസിആര്‍ പരിശോധനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.