അതിഥി ദേവോ ഭവ എന്ന് എഴുതി വച്ചാൽ പോരെന്ന് പിണറായി. അവര്‍ക്ക് മെച്ചപ്പെട്ട താമസവും മാന്യമായ ചുറ്റുപാടും ഉണ്ടാക്കാനും കഴിയണം. 

തിരുവനന്തപുരം: കൊവിജ് പ്രതിരോധത്തിന്‍റെ മറവിൽ അതിഥി തൊഴിലാളികളെ മുൻ നിര്‍ത്തി തെറ്റായ വാര്‍ത്തകൾ പ്രചരിപ്പിക്കാൻ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വക്ര ബുദ്ധികളും അപൂര്‍വ്വമായുള്ള കുരുട്ട് രാഷ്ട്രീയക്കാരും ആണ് ഇതിന് പിന്നിലെന്നും പിണറായി വിജയൻ തുറന്നടിച്ചു. അതിഥി തൊഴിലാളികൾക്ക് അമിത പ്രാധാന്യം കൊടുക്കുന്നു എന്നതാണ് ഇവരുടെ പരാതി. 

നാട്ടിലങ്ങനെ പരാതിയില്ല. ചില കേന്ദ്രങ്ങളിൽ നിന്ന് പരാതി ഉണ്ടാക്കിയെടുക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. അതിഥി ദേവോ ഭവ എന്ന് വെറുതെ എഴുതിവച്ചാൽ പോര .താമസവും മാന്യമായ ചുറ്റുപാടും ഉണ്ടാക്കാനും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികൾക്ക് ആഹാരം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. കര്‍ശന നിര്‍ദ്ദേശം ഇത് സംബന്ധിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അടക്കം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക