അഹമ്മദാബാദില്‍ നിന്നും കഴിഞ്ഞ മാസം 26 ന് നാട്ടില്‍ തിരിച്ചെത്തിയ ഷാഹുലിനോട്, 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു

എറണാകുളം: എറണാകുളം കോതമംഗലത്ത് നിരീക്ഷണത്തില്‍ കഴിയാതെ ഇറങ്ങിനടന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. പുതുപ്പാടി സ്വദേശി ഷാഹുലിനെതിരെയാണ് എപിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം കേസെടുത്തത്. അഹമ്മദാബാദില്‍ നിന്നും കഴിഞ്ഞ മാസം 26 ന് നാട്ടില്‍ തിരിച്ചെത്തിയ ഷാഹുലിനോട്, 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാള്‍ സഹകരിക്കാതായതോടെയാണ് ആരോഗ്യവകുപ്പ് പൊലീസിന്‍റെ സഹായം തേടിയത്. ഇതോടെ കഴിഞ്ഞ ദിവസം പൊലീസ് ഇടപെട്ട് ഇയാളെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. ഇനിയും പുറത്തിറങ്ങിയാല്‍ ആശുപത്രിയില്‍ നിർബന്ധിത ഐസൊലേഷനിലാക്കും. നിരീക്ഷണ കാലാവധി കഴിയുന്പോള്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായേക്കും.