Asianet News MalayalamAsianet News Malayalam

കൊവിഡ് ദ്രുത പരിശോധന; ഹിന്ദുസ്ഥാൻ ലാറ്റക്സിന്‍റെ കിറ്റുകൾക്കും ഗുണ നിലവാരക്കുറവ്

കിറ്റുകള്‍ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് എച്ച് എല്‍ എല്‍ ആരോഗ്യസെക്രട്ടറിക്കും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും കത്ത് നൽകി

covid 19 rapid test hindustan latex kit Low Quality
Author
Trivandrum, First Published Apr 30, 2020, 10:24 AM IST

കൊല്ലം: ഹിന്ദുസ്ഥാൻ ലാറ്റക്സ് നിര്‍മിച്ച കൊവിഡ് ദ്രുത പരിശോധന കിറ്റുകൾ ഗുണനിലവാര പരിശോധയിൽ പരാജയപ്പെട്ടു . പബ്ലിക് ഹെൽത്ത് ലാബില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ക്ക് മതിയായ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത് . കിറ്റുകള്‍ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് എച്ച് എല്‍ എല്‍ ആരോഗ്യസെക്രട്ടറിക്കും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും കത്ത് നൽകി

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനുമായി കരാറില്‍ വന്ന ശേഷമാണ് ഹിന്ദുസ്ഥാൻ ലാറ്റക്സിന്‍റെ കിറ്റുകൾ ക്ഷമത പരിശോധനക്ക് നൽകിയത് . പബ്ലിക് ഹെല്‍ത്ത് ലാബിലെ ആദ്യ പരിശോധനയില്‍ ഗുണനിലവാരം ഉറപ്പിക്കാനായില്ല . പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉള്ള കിറ്റുകളില്‍ ചില ബാച്ചുകള്‍ക്ക് ആണോ പ്രശ്നം എന്ന് കണ്ടെത്തേണ്ടതുണ്ട് . അതുകൊണ്ട് മറ്റ് ബാച്ചുകള്‍ കൂടി പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിക്കും . ഇതിനൊപ്പം ആലപ്പുഴയിലെ വൈറോളജി ലാബിലും പരിശോധന നടത്തും. 

കിറ്റ് ഒന്നിന് 336 രൂപ നിരക്കിൽ ഒരു ലക്ഷം കിറ്റുകളാണ് വാങ്ങാൻ ടെണ്ടര്‍ നല്‍കിയത് . ഹിന്ദുസ്ഥാൻ ലാറ്റക്സ് പരാജയപ്പെട്ടാൽ ടെണ്ടറില്‍ രണ്ടാമതെത്തിയ കൊറിയ ആസ്ഥാനമായ എസ് ഡി ബയോ സയന്‍സിൽ നിന്ന് കിറ്റുകളെത്തിക്കാനാണ് ശ്രമം . 30 കമ്പനികൾ പങ്കെടുത്ത ടെണ്ടറില്‍ 11 കമ്പനികളുടെ ഒരു പട്ടിക തയാറാക്കിയിട്ടുണ്ട് . അതേസമയം അമേരിക്ക ആസ്ഥാനമായ കമ്പനിയില്‍ നിന്ന് വാങ്ങാനിരുന്ന 2ലക്ഷം കിറ്റുകൾ പറഞ്ഞ സമയത്തിനുള്ളില്‍ എത്തിക്കാത്തതിനാല്‍ ആ ഓര്‍ഡര്‍ റദ്ദാക്കാൻ നീക്കമുണ്ട്

Follow Us:
Download App:
  • android
  • ios