കോട്ടയം: കൊവിഡ് 19 ബാധിച്ച പത്തനംതിട്ട സ്വദേശികളുടെ മൂന്ന് ബന്ധുക്കളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ക്ക് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്നാണിത്. ഇറ്റലിയില്‍ നിന്ന് വന്ന പത്തനംതിട്ട സ്വദേശികളെ വിമാനത്താവളത്തില്‍ കൂട്ടാന്‍ പോയ ബന്ധുക്കളാണിവര്‍.  ഫെബ്രുവരി 29 നാണ് കുടുംബം ഇറ്റലിയിൽ നിന്ന് എത്തിയത്. എയര്‍പോര്‍ട്ടിൽ രോഗ പരിശോധനക്ക് കുടുംബം വിധേയരായിരുന്നില്ല. ഇവര്‍ സന്ദര്‍ശിച്ച  കൊല്ലത്തെ ഒരുവീട്ടിലെ മൂന്ന് പേരെയും അയല്‍വാസികളായ രണ്ടുപേരെയും ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. 

പത്തനംതിട്ട റാന്നി ഐത്തല സ്വദേശികളായ അഞ്ച് പേര്‍ക്കാണ് നിലവില്‍ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും മകനും അടക്കമുള്ളവരാണ് ഇറ്റലിയിൽ നിന്ന് എത്തിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടും ആശുപത്രിയിലേക്ക് മാറാൻ പറഞ്ഞിട്ടും ഇവര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് നിര്‍ബന്ധിച്ചാണ് ഐസോലേഷൻ വാര്‍ഡിൽ പ്രവേശിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു. 

Read More: കൊവിഡ് ബാധിച്ച റാന്നി സ്വദേശികളുമായി ഇടപെട്ട അഞ്ച് പേര്‍ നിരീക്ഷണത്തില്‍; ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

Re