Asianet News MalayalamAsianet News Malayalam

കൊവിഡ് വിലക്ക് ലംഘിച്ച് കല്യാണം; നൂർബിന റഷീദിനും മകനുമെതിരെ പൊലീസ് കേസ്

ഈ മാസം 14നാണ് മകൻ അമേരിക്കയിൽ നിന്നെത്തിയത്. മാർച്ച് 21നായിരുന്നു വിവാഹം.  വിവാഹ ചടങ്ങിൽ 50 ൽ അധികം ആളുകൾ പങ്കെടുക്കരുതെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ ഇത് ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

covid 19 restrictions violation case against noorbina rasheed
Author
Malappuram, First Published Mar 29, 2020, 11:33 AM IST

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് നൂർബിന റഷീദിനും മകനുമെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. ക്വാറന്‍റൈൻ ലംഘിച്ചതിനും നിരോധനാജ്ഞ ലംഘിച്ച് 50 ഓളം ആളുകളെ പങ്കെടുപ്പിച്ച് കല്യാണം നടത്തിയതിനുമാണ് കേസ്. 

മകൻ കൊവിഡ് നിരീക്ഷണത്തിലിരിക്കെ സർക്കാർ നിർദ്ദേശം ലംഘിച്ച് മുസ്ലിം ലീഗ് നേതാവ് മകളുടെ വിവാഹം നടത്തിയെന്ന് പരാതി. മുസ്ലിം ലീഗ് വനിതാ നേതാവ് നൂറുബീന റഷീദിനെതിരെയാണ് ആരോഗ്യവകുപ്പ് പരാതി നൽകിയത്. കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന മകനുൾപ്പടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു.

ഈ മാസം 14നാണ് മകൻ അമേരിക്കയിൽ നിന്നെത്തിയത്. മാർച്ച് 21നായിരുന്നു വിവാഹം.  വിവാഹ ചടങ്ങിൽ 50 ൽ അധികം ആളുകൾ പങ്കെടുക്കരുതെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ ഇത് ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

നൂര്‍ബീന റഷീദിന്റെ വീട്ടിൽ വച്ച് തന്നെയായിരുന്നു വിവാഹം. ഇവർക്കെതിരെ ആരോഗ്യവകുപ്പ് നിയമ നടപടി ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് പൊലീസ് കേസ്.  മുസ്ലിം ലീഗിന്‍റെ പോഷക സംഘടനയായ വനിതാ ലീഗിന്‍റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ് നൂറുബിന. മുൻ വനിതാ കമ്മീഷൻ അംഗവുമാണ് നൂറുബീന

Follow Us:
Download App:
  • android
  • ios