തിരുവനന്തപുരം: ആറ് ദിവസത്തെ ശമ്പളം പിടിച്ചതിന് പുറമെ സംസ്ഥാന പൊലീസിന്‍റെ അലവൻസുകളിലും കുറവ്. പൊലീസിന് മാത്രമായുള്ള ആനുകൂല്യങ്ങളും അലവൻസുകളുമാണ് വെട്ടിക്കുറച്ചത്. ജോലിയുടെ സ്വഭാവം അനുസരിച്ച് നൽകി വന്നിരുന്ന എട്ട് അലവൻസുകളിലാണ് കുറവ് വരുത്തിയിട്ടുള്ളത്. 

ശമ്പളം കയ്യിൽ കിട്ടിയപ്പോഴാണ് അലവൻസുകളിൽ വരുത്തിയ കുറവ് സേനാംഗങ്ങൾ അറിയുന്നത്. ഡേ ഓഫ് അലവൻസ് റിസ്ക് അലവൻസ് ഉൾപ്പടെ പൊലീസിന് മാത്രമുള്ള അലവൻസുകളിലാണ് കുറവ് വരുത്തിയത്. അടിസ്ഥാന ശമ്പളം ഡിഎ അലവൻസുകൾ എന്നിവയിൽ പ്രത്യേകം പ്രത്യേകമായാണ് കുറവ് വരുത്തിയത്