തിരുവനന്തപുരം: കൊവിഡ് 19 മുൻകരുതൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ കൂടുതൽ കര്‍ശനമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ . സംസ്ഥാന വ്യാപകമായി  പൊതു പരിപാടികൾ എല്ലാം മാറ്റിവക്കണമെന്നാണഅ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല. കര്‍ശന നിയന്ത്രണവും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് തീരുമാനം. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉടൻ മാധ്യമങ്ങളെ കാണും 

സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി പരിഗണിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നല്ല മറിച്ച് മുൻകരുതൽ കര്‍ശനമാക്കി രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുകമാത്രമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. 

"

പൊതുപരിപാടികൾ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത്. മതമേലധ്യക്ഷൻമാരും ജനപ്രതിനിധികളും അടക്കമുള്ളവരുമായി ഇക്കാര്യത്തിൽ വിശദമായ ചര്‍ച്ചകൾ നടക്കും.