തിരുവനന്തപുരം: കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങലുണ്ടെങ്കിലും സപ്ലൈക്കോ വിതരണ കേന്ദ്രം അടക്കില്ലെന്നും ഭക്ഷ്യവസ്തുക്കൾ അവശ്യാനുസരണം ലഭിക്കുമെന്ന് സിഎംഡി. കോവിഡ് 19 യുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച ശുചിത്വ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് തിരക്ക് ഒഴിവാക്കി ഭക്ഷ്യവസ്തുക്കൾ വാങ്ങണമെന്നും  സിഎംഡി പിഎം അലി അസ്ഗർ പാഷ നിർദ്ദേശിച്ചു. ജനതാകർഫ്യൂ ജനജാഗ്രതാ ദിനമായി ആചരിക്കുന്നതിനാൽ ഞായറാഴ്ച ( മാർച്ച് 22) വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല.വരും ദിവസങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന സമയംക്രമം പാലിച്ച് വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.