കൊച്ചി: ജിബൂട്ടിയിൽ നിന്നെത്തിയ സിനിമാ സംഘത്തിലെ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോസ്റ്റ്യൂം വിഭാഗത്തിൽ പെട്ടയാൾക്കാണ് രോഗം. ഈ സംഘത്തിലെ മൂന്നാമത്തെയാൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കൊച്ചി തമ്മനം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ചയാൾ. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

ദിലീഷ് പോത്തനും, ഗ്രിഗറിയും അടക്കം 71 അംഗ സംഘമാണ് ആഫ്രിക്കൻ രാജ്യമായി ജിബൂട്ടിയിൽ ചിത്രീകരണത്തിനായി പോയി ലോക്ക് ഡൗണിൽ കുടുങ്ങിയത്. ജൂൺ ആറിന് ഇവരെ തിരിച്ച് കേരളത്തിലെത്തിച്ചു. ആഫ്രിക്കൻ രാജ്യത്ത് 48 ദിവസത്തോളമാണ് ഇവർ കുടുങ്ങി കിടന്നത്. എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേരും 'ജിബൂട്ടി' എന്നുതന്നെയാണ്. തിരിച്ചെത്തിയ എല്ലാവരെയും ക്വാറന്റൈനിലേക്ക് മാറ്റിയിരുന്നു. 

Read more at:  'ആദ്യ വിദേശയാത്ര ഇങ്ങനെയായി, 15 ദിവസത്തേക്ക് പോയതാ, വന്നപ്പോള്‍ മൂന്ന് മാസമായി'; അഞ്ജലി നായര്‍ പറയുന്നു...

Read more at: ജിബൂട്ടിയിൽ കുടുങ്ങിയ മലയാള സിനിമാ സംഘം കൊച്ചിയിൽ തിരിച്ചെത്തി ...