ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാവുന്ന മുറയ്ക്ക് ഇവര്‍ വീടുകളിലേക്കു മടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മലപ്പുറം: കൊവിഡ് രോഗ വ്യാപനത്തിന്റെ കാര്യത്തിൽ മലപ്പുറത്തിന് വീണ്ടും ആശ്വാസം. മൂന്ന് പേര്‍ക്ക് കൂടി രോഗ വിമുക്തരായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശി 85 കാരന്, തിരൂര്‍ ആലിന്‍ചുവട് സ്വദേശി 51 കാരന്, കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48 കാരന് എന്നിവരാണ് വിദഗ്ധ ചികിത്സക്കു ശേഷം വൈറസ്ബാധയില്‍ നിന്ന് മുക്തരായെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.
ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാവുന്ന മുറയ്ക്ക് ഇവര്‍ വീടുകളിലേക്കു മടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam