കൊച്ചി: കൊവിഡ് 19 ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന 3 വയസ്സുകാരനും അച്ഛനും അമ്മയും ആശുപത്രി വിട്ടു. രോഗം ഭേദമായതിനെ തുടര്‍ന്നാണ് മൂന്ന് പേരും വീട്ടിലേക്ക് തിരിച്ച് പോയത്. ഇവരടക്കം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു 

ബ്രിട്ടീഷ് സംഘത്തിലെ രണ്ട് പേരും ഡിസ്ചാർജ് ആയി .ഇനി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത് 15 പേരാണ്, ഇറ്റലിൽ നിന്ന് നാട്ടിലേക്ക് വരും വഴി നെടുന്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കൊവിഡ് ലക്ഷണങ്ങൾ കണ്ടതും ആശപത്രിയിലാക്കിയതും. അതിന് ശേഷം അച്ഛനും അമ്മയും കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായി 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക