താന്ത്രിക ചടങ്ങുകൾ മാത്രമായിട്ടാകും ഇത്തവണ തൃശ്ശൂർ പൂരം നടത്തുക. ക്ഷേത്രത്തിനുള്ളിൽ അഞ്ച് പേർ മാത്രമേ ഉണ്ടാകൂ. പൂരം എക്സിബിഷനുകളോ, അനുബന്ധപൂരങ്ങളോ അങ്ങനെ ഒന്നും ഇത്തവണ ഉണ്ടാകില്ല.
ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. മെയ് 2 നാണ് തൃശ്ശൂർ പൂരം നടക്കേണ്ടിയിരുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയതോടെ പൂരത്തിന്‍റെ ഒരുക്കങ്ങളെല്ലാം പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെയുളള തീരുമാനം. ഇത് പോലും വേണ്ടെന്നാണ് ഇപ്പോൾ ധാരണയിലെത്തിയിരിക്കുന്നത്.
