തിരുവനന്തപുരം: ഏഴ് മാസത്തിന് ശേഷം തിരുവനന്തപുരത്തെ മ്യൂസിയവും മൃഗശാലയും സന്ദർശകരെ വരവേൽക്കാനൊരുങ്ങുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചൊവ്വാഴ്ച മുതൽ പ്രവേശനം അനുവദിക്കുക. കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനത്തിന് വിലക്കില്ല.

സന്ദർശകരുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ലെങ്കിലും ആൾക്കൂട്ടം നിയന്ത്രിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടതിനാൽ തിരുവനന്തപുരം മ്യൂസിയത്തിനും മൃഗശാലയ്ക്കും ഏകദേശം ആറ് കോടിയുടെ നഷ്ടമാണ് ഉണ്ടായത്. കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തിൽ മാർച്ചിലാണ് തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും അടച്ചത്.  

ഏഴ് മാസമായി മൃഗശാലയിൽ സന്ദർശകരെ പ്രവേശിപ്പിച്ചിട്ടില്ല. ആരും വരാതിരുന്ന കാലത്ത് മൃഗങ്ങളൊക്കെ കൂടുതൽ ഉന്മേഷത്തിലായിരുന്നു എന്ന് മൃഗശാല അധികൃതർ പറയുന്നു.