ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് സംസ്ഥാന പൊലീസ് സ്വീകരിച്ച് വരുന്നത്. 

തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. 2149 പേർ അറസ്റ്റിലാവുകയും 1411 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് സംസ്ഥാന പൊലീസ് സ്വീകരിച്ച് വരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജില്ല തിരിച്ചുള്ള കണക്കുകൾ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 36, 35, 23

തിരുവനന്തപുരം റൂറല്‍ - 291, 295, 196

കൊല്ലം സിറ്റി - 170, 170, 125

കൊല്ലം റൂറല്‍ - 220, 222, 191

പത്തനംതിട്ട - 187, 201, 154

കോട്ടയം - 76, 85, 15

ആലപ്പുഴ - 122, 125, 77

ഇടുക്കി - 173, 90, 21

എറണാകുളം സിറ്റി - 28, 31, 15

എറണാകുളം റൂറല്‍ - 125, 123, 57

തൃശൂര്‍ സിറ്റി - 81, 99, 57

തൃശൂര്‍ റൂറല്‍ - 117, 140, 88

പാലക്കാട് - 99, 122, 80

മലപ്പുറം - 61, 74, 52

കോഴിക്കോട് സിറ്റി - 64, 64, 64

കോഴിക്കോട് റൂറല്‍ - 46, 62, 21

വയനാട് - 75, 29, 56

കണ്ണൂര്‍ - 161, 163, 108

കാസര്‍കോട് - 14, 19, 11