തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെസി ജോസഫ് എംഎൽഎക്ക് യാത്രാനുമതി നിഷേധിച്ച് പൊലീസ്. കണ്ണൂരിൽ പോകണമെന്ന് ആവശ്യപ്പെട്ടാണ് കെസി ജോസഫ് അപേക്ഷ നൽകിയിരുന്നത്. റെഡ് സോണായ കണ്ണൂരിലേക്ക് നിവലിൽ യാത്രാനുമതി നൽകാനാകില്ലെന്ന് പറ‍ഞ്ഞാണ് പൊലീസ് അപേക്ഷ തള്ളിയത്.