വയറുവേദനയെത്തുടർന്നാണ് ഹേമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷം സ്രവസാമ്പിൾ പരിശോധനക്ക് അയച്ചതോടെയാണ് കൊവിഡായിരുന്നെന്ന് സ്ഥിരീകരിച്ചത്. 

ദില്ലി: കൊവിഡ് ബാധിച്ച് മലയാളി വനിത കൊൽക്കത്തയിൽ മരിച്ചു. പാലക്കാട് സ്വദേശിയാണ് മരിച്ചത്. മരിച്ചശേഷമാണ് ഇവർക്ക് കൊവിഡായിരുന്നെന്ന് സ്ഥിരീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാലക്കാട് കാക്കയൂർ പള്ളിയിൽവീട്ടിൽ ഹേമ (70) ആണ് മരിച്ചത്. ദീർഘകാലമായി ഇവർ കൊൽക്കത്തയിലായിരുന്നു താമസം. വയറുവേദനയെത്തുടർന്നാണ് ഹേമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷം സ്രവസാമ്പിൾ പരിശോധനക്ക് അയച്ചതോടെയാണ് കൊവിഡായിരുന്നെന്ന് സ്ഥിരീകരിച്ചത്. 

Read Also: അതിഥി തൊഴിലാളികളെ മടങ്ങാന്‍ നിര്‍ബന്ധിക്കരുത് : ഡിജിപി...