പിസിആർ പരിശോധന കൂട്ടുന്നത് അധികഭാരമാണെന്ന് ആരോ​ഗ്യവകുപ്പ് പറയുന്നു. പിസിആർ നടത്തുന്നത് ചെലവ് കൂട്ടും. രോഗം വന്ന് പോയവരിലും 42 ദിവസം വരെ പോസിറ്റീവ് ആയി കാണിക്കും.

തിരുവനന്തപുരം: കൊവിഡ് പരിശോധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തള്ളി ആരോ​ഗ്യവകുപ്പ്. ആന്റിജൻ പരിശോധന തന്നെ ആണ് ഫലപ്രദമെന്ന് ആരോ​ഗ്യവകുപ്പിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു.

പിസിആർ പരിശോധന കൂട്ടുന്നത് അധികഭാരമാണെന്ന് ആരോ​ഗ്യവകുപ്പ് പറയുന്നു. പിസിആർ നടത്തുന്നത് ചെലവ് കൂട്ടും. രോഗം വന്ന് പോയവരിലും 42 ദിവസം വരെ പോസിറ്റീവ് ആയി കാണിക്കും. ആന്റിജൻ പരിശോധന ചെയ്യുന്ന സംസ്ഥാനത്തിന്റെ നടപടി ശാസ്ത്രീയമെന്നും ആരോഗ്യ വകുപ്പിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് പരിശോധന ഒരു ലക്ഷം ആക്കാനും 70 % പി സി ആർ ചെയ്യാനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. 

Read Also: കൊവിഡ് മരണങ്ങൾ ഒളിപ്പിച്ചിട്ടില്ല! ആരോപണങ്ങൾക്ക് കണക്കുകൾ നിരത്തി ആരോഗ്യവകുപ്പിന്‍റെ മറുപടി...