Asianet News MalayalamAsianet News Malayalam

പൊന്നാനിയില്‍ ആശങ്ക: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 21 പേര്‍ക്ക് കൊവിഡ്

പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 21 ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 

covid confirmed 41 cases in malappuram
Author
Malappuram, First Published Jul 10, 2020, 6:58 PM IST

മലപ്പുറം: മലപ്പുറം ജില്ലയില്‍ 41 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 21 ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന 20 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്.

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച പൊന്നാനി സ്വദേശി (60),  പുതുപൊന്നാനി സ്വദേശികളായ ബസ് കണ്ടക്ടര്‍ (29), ബിസിനസുകാരന്‍ (31), തൊഴിലാളി (66), മത്സ്യത്തൊഴിലാളികളായ പൊന്നാനി പള്ളിപ്പടി സ്വദേശി (50), പുതുപൊന്നാനി സ്വദേശികളായ 58 വയസുകാരന്‍, 65 വയസുകാരന്‍, പൊന്നാനി സ്വദേശികളായ 40 വയസുകാരന്‍, 34 വയസുകാരന്‍, പൊന്നാനിയില്‍ പെട്ടിക്കടയില്‍ പോയ പുതുപൊന്നാനി സ്വദേശിനി (65), പൊന്നാനി സ്വദേശിയായ തൊഴിലാളി (49), പുതു പൊന്നാനി സ്വദേശി (70), തയ്യല്‍ക്കട നടത്തുന്ന വെളിയങ്കോട് സ്വദേശി (53), അടയ്ക്കാ കച്ചവടക്കാരനായ കാലടി സ്വദേശി (27), പൊന്നാനി സ്വദേശിനി (27), പപ്പടക്കച്ചവടം നടത്തുന്ന വെളിയങ്കോട് സ്വദേശി (32), ഇലക്ട്രീഷ്യനായ എടപ്പാള്‍ സ്വദേശി (33), പൊന്നാനി സൗത്ത് സ്വദേശിനി (45), കൂടാതെ എടപ്പാള്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ പുതുപൊന്നാനി സ്വദേശിനികളായ 39 വയസുകാരി, 68 വയസുകാരി, മത്സ്യത്തൊഴിലാളിയായ 39 വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

Also Read: കൊവിഡ് വ്യാപിക്കുന്നു; പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജൂണ്‍ 27ന് ഷാര്‍ജയില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പാള്‍ അയിലക്കാടുള്ള കുടുംബത്തിലെ 40 വയസുകാരി, 29 വയസുകാരി, ഇവരുടെ രണ്ട്, നാല്, എട്ട് വയസുള്ള കുട്ടികള്‍, ജൂണ്‍ 25 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഊരകം സ്വദേശി (60), ജൂണ്‍ 14 ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വെട്ടം രണ്ടത്താണി സ്വദേശി (31), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചുങ്കത്തറ സ്വദേശി (48), ജൂണ്‍ 29 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചോക്കാട് കൂരാട് സ്വദേശിനി (72), ജൂലൈ മൂന്നിന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചേലേമ്പ്ര സ്വദേശി (52), ജൂലൈ മൂന്നിന് ദമാമില്‍ നിന്നും കണ്ണൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് കൂമങ്കുളം സ്വദേശി (53), ജൂണ്‍ 25 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചാലിയാര്‍ എരഞ്ഞിമങ്ങാട് സ്വദേശി (42), ജൂലൈ ഒമ്പതിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വട്ടംകുളം സ്വദേശി (52), ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശി (29), ജൂലൈ ഒമ്പതിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴാറ്റൂര്‍ സ്വദേശി (33), ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി (34), ജൂണ്‍ 25 ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി (37), ജൂണ്‍ 23 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തെന്നല സ്വദേശി (48), ജൂണ്‍ 26 ന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരിന്തല്‍മണ്ണ കാക്കോത്ത് സ്വദേശിനി (72), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മണ്ണാര്‍മല സ്വദേശി (58) എന്നിവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്.

Follow Us:
Download App:
  • android
  • ios