Asianet News MalayalamAsianet News Malayalam

എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചയാൾക്ക് കൊവിഡ്

ആലുവ  തായിക്കാട്ടുകര ദേവി വിലാസത്തിൽ ലക്ഷ്മണൻ (51) എന്ന മുരുകനാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ഓട്ടോ ഡ്രൈവറായിരുന്നു. ഇന്നലെ ഓട്ടോ മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു. 

covid confirmed for aluva native who died in accident
Author
Cochin, First Published Jul 31, 2020, 2:29 PM IST

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ മരിച്ച ആലുവ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ  തായിക്കാട്ടുകര ദേവി വിലാസത്തിൽ ലക്ഷ്മണൻ (51) എന്ന മുരുകനാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ഓട്ടോ ഡ്രൈവറായിരുന്നു. ഇന്നലെ ഓട്ടോ മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു. ലക്ഷ്മണനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുകയാണ്. 

അതേസമയം, കാസർകോട് ജില്ലയിൽ ഒരാൾക്ക് കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് മരിച്ച തൃക്കരിപ്പൂർ സ്വദേശി അബ്ദുറഹ്മാനാണ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കാസർകോട് ജില്ലയിലെ എട്ടാമത്തെ കൊവിഡ് മരണമാണ് ഇത്. 

കടുത്ത പ്രമേഹ രോഗിയായിരുന്നു അബ്ദുറഹ്മാൻ. ഇയാളുടെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൃക്കരിപ്പൂർ കൈക്കോട്ട് കടവിലെ വിവാഹ ചടങ്ങിൽ ഇയാളുടെ മകൻ പങ്കെടുത്തിരുന്നു. ഈ വിവാഹ ചടങ്ങിൽ പങ്കെടുത്ത 13 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്.

ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്‌റഫും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. 53 വയസായിരുന്നു. അമിത രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം മൂർജ്ജിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ന്യൂമോണിയ ബാധിച്ചതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios