പിസിആര്‍  പരിശോധനയിലാണ് കൊവിഡ് സിഥിരീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി, നേരത്തെ ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ മന്ത്രി നിരീക്ഷണത്തില്‍ പോയിരുന്നു.

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മകന് കൊവിഡ് സ്ഥിരീകരിച്ചു. മകന്‍ കൊവിഡ് പോസിറ്റീവായ വിവരം മന്ത്രി തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. പിസിആര്‍ പരിശോധനയിലാണ് കൊവിഡ് സിഥിരീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ മന്ത്രി നിരീക്ഷണത്തില്‍ പോയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്ത്രി കടകംപള്ളി സുരേന്ദ്രൻറെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ എന്റെ മകന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ ഞാൻ ഉൾപ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഞാനടക്കമുള്ളവർക്ക് കൊവിഡ് ഫലം നെഗറ്റീവായിരുന്നു. മകന്റെ PCR ടെസ്റ്റിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്
കടകംപള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്