തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം നടക്കുന്നതിനിടെ നാല് എംഎൽഎമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.  ആൻസലൻ, കെ ദാസൻ, മുകേഷ്, ബിജി മോൾ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കെ ദാസനും ആൻസലനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.  മുകേഷ് വീട്ടിൽ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. നാല് എംഎൽഎമാരും നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തി​രുന്നു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ബഡ്ജറ്റ് സമ്മേളനം നേരത്തേ വെട്ടിച്ചുരുക്കിയിരുന്നു