നാളെ ബെം​ഗളൂരുവിലേക്ക് പോകാനിരിക്കും മുൻപ് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസറ്റീവായത്. മന്ത്രിയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികൾ റദ്ദാക്കി.

കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരന് ( V Muraleedharan ) കൊവിഡ് (Covid 19) സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. നാളെ ബെം​ഗളൂരുവിലേക്ക് പോകാനിരിക്കും മുൻപ് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസറ്റീവായത്. മന്ത്രിയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികൾ റദ്ദാക്കി.

ഒരു മാസത്തിന് ശേഷം കൊവിഡ് രോഗികൾ സംസ്ഥാനത്ത് അയ്യായിരം കടന്നു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142, വയനാട് 118, കാസര്‍ഗോഡ് 71 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,164 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും ഒരാഴ്ച ഹോം ക്വാറന്‍റീന്‍ നിർബന്ധമാക്കി.