കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ താന്‍ ബുദ്ധിമുട്ടിലാണെന്ന് കൃഷ്ണന്‍ പറഞ്ഞിരുന്നതായി നാട്ടുകാ‍ർ പറഞ്ഞു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങൾ കാരണം കട തുറക്കാനാകാഞ്ഞതിനാല്‍ അച്ഛന്‍ നിരാശയിലായിരുന്നെന്നും, വീട്ടില്‍ സാമ്പത്തിക ബുദ്ദിമുട്ടുകളില്ലെന്നും മകന്‍ പ്രതികരിച്ചു.

കോഴിക്കോട്: വടകരയില്‍ ചായകടയ്ക്കുള്ളില്‍ കടയുടമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മേപ്പയില്‍ സ്വദേശി കൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം കടതുറക്കാന്‍ കഴിയാഞ്ഞതിനാല്‍ കൃഷ്ണന്‍ നിരാശയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

മേപ്പയില്‍ വർഷങ്ങളായി ചായക്കട നടത്തുകയായിരുന്നു തയ്യുള്ളതില്‍ കൃഷ്ണന്‍. 70 വയസായിരുന്നു. വെള്ളിയാഴ്ച ഉച്ചവരെ കടയിലുണ്ടായിരുന്ന കൃഷ്ണനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചില്‍ തുടങ്ങിയിരുന്നു. തുടർന്നാണ് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ താന്‍ ബുദ്ധിമുട്ടിലാണെന്ന് കൃഷ്ണന്‍ പറഞ്ഞിരുന്നതായി നാട്ടുകാ‍ർ പറഞ്ഞു.

എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങൾ കാരണം കട തുറക്കാനാകാഞ്ഞതിനാല്‍ അച്ഛന്‍ നിരാശയിലായിരുന്നെന്നും, വീട്ടില്‍ സാമ്പത്തിക ബുദ്ദിമുട്ടുകളില്ലെന്നും മകന്‍ പ്രതികരിച്ചു. പോസ്റ്റ്മോ‍ർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കി. സംഭവത്തില്‍ കേസെടുത്ത വടകര പൊലീസ് അന്വേഷണമാരംഭിച്ചു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona