ഇന്നലെ രാത്രി മലപ്പുറത്തും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം തെയ്യാല സ്വദേശി ഗണേശൻ (48) ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്

കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശി ടി.വി മത്തായിയാണ് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. ഇന്നലെ രാത്രി മലപ്പുറത്തും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം തെയ്യാല സ്വദേശി ഗണേശൻ (48) ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred