Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് മൂന്ന് മരണം

പത്തനംതിട്ട ഊന്നുകൽ സ്വദേശി ലിസി (63) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച്  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്.

covid death in pathanamthitta again
Author
Pathanamthitta, First Published Aug 21, 2020, 12:57 PM IST

പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട ഊന്നുകൽ സ്വദേശി ലിസി (63) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച്  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്.

കാസര്‍കോടും കോട്ടയത്തുമാണ് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കാസർകോട് പൈവളിഗ സ്വദേശി അബ്ബാസ് (74) ഇന്നലെയാണ് മരിച്ചത്.  മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയും ശ്വാസ തടസവും ഉണ്ടായതിനെ തുടർന്നാണ് ഇയാളെ മംഗൾപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന കട്ടപ്പന സുവർണഗിരി സ്വദേശി ബാബു (58) ഇന്നലെ രാത്രിയാണ് മരിച്ചത്. പ്രമേഹത്തെ തുടർന്ന് കാൽ മുറിച്ചു മാറ്റാനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ  നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.  

അതേസമയം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ആശങ്കയാകുന്നുണ്ട്. രോഗവ്യാപനത്തിന്‍റെ അടുത്ത ഘട്ടത്തിൽ വീട്ടിലെ മുതിർന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ആവശ്യത്തിന് ഐസിയു വെന്‍റിലേറ്ററുകൾ സജ്ജീകരണങ്ങൾ ഉറപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ മരണനിരക്കും ഉയരുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ മുന്നറിയിപ്പ്.

Follow Us:
Download App:
  • android
  • ios