പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് രോഗം ബാധയെതുടര്‍ന്ന് ഒരാൾകൂടി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിനി സരസമ്മ ( 59) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് കൂടുതൽ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയാണ്. പ്രതിദിനരോഗബാധിതര്‍ ആയിരത്തിന് മുകളിലാണ്. സമ്പര്‍ക്കത്തിലൂടെയാണ് കൂടുതൽ പേര്‍ക്കും രോഗബാധയെന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.

അതേ സമയം മത്സ്യത്തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളം മുനമ്പത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവിൽ മത്സ്യബന്ധനത്തിന് പോയവർക്ക് അനുമതിയോടെ നാളെ മത്സ്യം വിൽക്കാം. മറ്റന്നാള്‍ മുതൽ മൂന്ന് ദിവസത്തേയ്ക്ക് മത്സ്യ തൊഴിലാളികൾക്ക് രോഗ പരിശോധന നടത്തും