ദില്ലി: കൊവിഡ് വ്യാപനം കുറയുന്നതിനോടൊപ്പം തന്നെ രാജ്യത്തെ കൊവിഡ് മരണനിരക്കും കാര്യമായി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഇതുവരെ 25 ലക്ഷം പേർക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

പുതിയ കൊവിഡ് കേസുകളിലും കൊവിഡ് രോഗികളുടെ മരണത്തിലും ഇപ്പോൾ ഗണ്യമായ കുറവുണ്ട്. 19 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്. നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരിൽ 67 ശതമാനവും കേരളം-മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. യുകെയിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദം ഇന്ത്യയിൽ 165 പേരിൽ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.