പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി  ജോസഫ് (70), അടൂര്‍ ഏറം സ്വദേശ രവീന്ദ്രന്‍ (68) എന്നിവരാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സിലായിരുന്നു രവീന്ദ്രന്‍. 

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാലക്കാട് ഷോളയാര്‍ സ്വദേശി നിഷ(24)കൊവിഡ് ബാധിച്ച മരിച്ചു. കരള്‍, വൃക്ക രോഗ ബാധിതയായിരുന്നു ഇവര്‍. 

അതേസമയം ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ്സ കണ്‍ട്രോള്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ശാരീരിക അകലം, വ്യക്തിശുചിത്വം, മാസ്‌ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വേണം നിര്‍ദ്ദേശം നടപ്പിലാക്കേണ്ടതെന്നും സിഡിസി പറഞ്ഞു.