Asianet News MalayalamAsianet News Malayalam

ആറായിരം കടന്ന് കൊവിഡ് കേസുകള്‍; സംസ്ഥാനത്ത് ഇന്ന്  6324 പേര്‍ക്ക് രോഗം

24 മണിക്കൂറിൽ 54989 സാമ്പിളുകൾ പരിശോധിച്ചു. 3168 പേർ രോഗമുക്തി നേടി.

covid details of kerala by pinarayi vijayan
Author
Trivandrum, First Published Sep 24, 2020, 6:02 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5321 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 628 പേരുടെ ഉറവിടം അറിയില്ല. 21 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 54989 സാമ്പിളുകൾ പരിശോധിച്ചു. 3168 പേർ രോഗമുക്തി നേടി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഗുരുതരാവസ്ഥയിലേക്ക് നാം നീങ്ങുന്നു. ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ കോഴിക്കോടാണ്. 883 പേർക്കാണ് രോഗം. ഇതിൽ 820 ഉം സമ്പർക്ക കേസുകളാണ്. തിരുവനന്തപുരത്ത് 875 പേർക്ക് രോഗബാധ ഉണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നൂറിലേറെ പേരുണ്ട് ഓരോ ദിവസവും. ഇന്നലെ 118 പേർക്ക് കൊവിഡ് ബാധിച്ചത് 60 ലേറെ പ്രായമുള്ളവർക്കും 15 ൽ താഴെ പ്രായമുള്ള 78 കുട്ടികൾക്കും. തിരുവനന്തപുരം തീരപ്രദേശത്തെ കണ്ടെയിന്‍മെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി.

കൊല്ലത്ത് ഇന്നലെ ആദ്യമായി 500 കടന്നു. ഇന്ന് 440 ആണ്. പത്തനംതിട്ടയിൽ എല്ലാ നഗരസഭകളിലും കൊവിഡ് കേസുണ്ട്. കൊവിഡ് രോഗികളെ സിഎഫ്എൽടിസികളിലേക്ക് മാറ്റാന്‍ 14 ആംബുലൻസ് കൂടി ലഭ്യമാക്കി. ആലപ്പുഴ മെഡിക്കൽ കോളേജിലെ കാര്യമായ രോഗമില്ലാത്ത രോഗികളെ സിഎഫ്എൽടിസികളിലേക്ക് മാറ്റും. കോട്ടയത്ത് പ്രധാന സർക്കാർ ആശുപത്രികളിൽ 45 വെന്‍റിലേറ്റര്‍ സജ്ജമാക്കി. സെമി ഐസിയു അടക്കം 200 ഓളം ഐസിയു കിടക്കകളും സജ്ജമാണ്. ബുധനാഴ്ച  രോഗം സ്ഥിരീകരിച്ച 262 പേരിൽ 30 പേർ 16 വയസിൽ താഴെ പ്രായമുള്ളവരാണ്.

മലപ്പുറത്ത് ഇന്ന് 7663 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13 പേർ മാത്രമാണ് പുറത്ത് നിന്ന് വന്നത്. 707 സമ്പർക്കം. കണ്ണൂരിൽ പോസിറ്റീവ് രോഗികളുടെ ഹോം ഐസൊലേഷന് മികച്ച പ്രതികരണം ലഭിക്കുന്നു. 1966 പേർ വീടുകളിലും 929 പേർ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമാണ്. കാസർകോട് ഈ മാസം 23 വരെ 3765 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഇന്ന് കൊവിഡ് പരിശോധനക്ക് പേരും മേൽവിലാസവും വ്യാജമായി നൽകിയതിന് കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെതിരെ കേസെടുത്തു. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കേസ്. പോത്തൻകോട് എസ്ഐ അന്വേഷിക്കുന്നു. സംസ്ഥാാനത്ത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാവാണ് ആക്ഷേപത്തിന് ഇരയായത്. കൊവിഡ് പ്രതിരോധ രംഗത്തെ പൊലീസുകാർക്കും സാധാരണണക്കാർക്കും സഹപ്രവർത്തകർക്കും നേതാക്കൾക്കും രോഗം പരത്താനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നത്. ഇത് തെറ്റാണ്. പ്രതിപക്ഷ നേതാവിനടക്കം ഇത് നിയന്ത്രിക്കാൻ ചുമതലയുണ്ട്. രോഗവ്യാപന  തോത് വർധിപ്പിക്കുന്ന നിലയിൽ അപകടകരമായ ഒന്നായി ഇത് മാറുന്നു. മാനദണ്ഡം പാലിക്കാതെ നടക്കുന്ന സമരങ്ങൾ. ഇത് പ്രതിപക്ഷം മനസിലാക്കണം.

കൂടുതൽ ജാഗ്രത പാലിക്കേണ്ട ഘട്ടത്തിലാണ്. ഇത് ആവർത്തിച്ച് ഓർമ്മിപ്പിക്കേണ്ടി വരുന്നു. എല്ലാവരും നാടിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ജനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത്തരം സംഘടനകൾ രോഗവ്യാപനം കൂടാതിരിക്കാൻ ജാഗ്രത കാണിക്കണം. നേരത്തെ സർക്കാർ പ്രഖ്യാപിച്ച നൂറ് ദിന കർമ്മ പരിപാടിയിലെ ഓരോ കാര്യവും നടപ്പിലാക്കുന്നു. സെപ്റ്റംബര്‍ മുതൽ ഡിസംബർ വരെ നാല് മാസവും റേഷന്‍ കാർഡ് ഉടമകൾക്ക് ഭക്ഷ്യ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിന് ഇന്ന് തുടക്കമായി. 88.42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കും.

കൊവിഡിന്‍റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും സൗജന്യമായി ഭക്ഷ്യകിറ്റ് നൽകിയിരുന്നു.കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ എന്നിവയടക്കം എട്ടിനം സാധനങ്ങൾ ഭക്ഷ്യകിറ്റിൽ ഉണ്ടാകും. അരിയും സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നുണ്ട്. റേഷൻ കട വഴി സൗജന്യ വിതരണം നടക്കുന്നുണ്ട്. 

ലോക്ക്ഡൗൺ കാലത്ത് ഭക്ഷ്യകിറ്റിന് ആയിരം കോടി ചെലവഴിച്ചു. കേന്ദ്രം പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണിത്. കൊവിഡ് രംഗത്ത് സർക്കാർ അഭിമാനകരമായ നേട്ടമുണ്ടാക്കി. വാഗ്ദാനം മുഴുവൻ നടപ്പാക്കി. പ്രകടന പത്രികയിലില്ലാത്ത പുതിയ പദ്ധതികൾ നടപ്പിലാക്കി. റേഷൻ വിതരണത്തിൽ അഴിമതി അവസാനിപ്പിച്ചു. ജനത്തിന് പരാതിയില്ല. ദേശീയ ഭക്ഷ്യ ഭദ്രത നിയമം കേരളത്തിൽ നടപ്പിലാക്കിയത് ഈ സർക്കാർ. മുഴുവൻ റേഷൻ കടകളും കംപ്യൂട്ടറൈസ് ചെയ്തു.

ജനത്തെ സംബന്ധിച്ച് ഗുണമേന്മയുള്ള അരിയും സാധനങ്ങളും ലഭിക്കുന്നു. മുമ്പ് റേഷൻ കടയിൽ നിന്ന് അകന്ന ജനം റേഷൻ കടകളിലേക്ക് തിരിച്ചെത്തി. ഉയർന്ന വരുമാനമുള്ള ഇടത്തരക്കാരും റേഷൻ വാങ്ങുന്നു. 92 ശതമാനമാണ് റേഷൻ കടയിലെ വിതരണം. റേഷൻ വ്യാപാരികൾക്ക് തുച്ഛമായ കമ്മീഷനാണ് കിട്ടിയിരുന്നത്. ക്രമക്കേടിന്‍റെ പ്രധാന കാരണം ഇതായിരുന്നു. ഇവർക്ക് മാന്യമായ കമ്മീഷന്‍ ഉറപ്പാക്കി. പ്രതിമാസം 18000 രൂപ ലഭിക്കുന്ന പാക്കേജ് നടപ്പാക്കി. 14221 റേഷൻ കടകളുണ്ട്.

റേഷൻ കാർഡ്  വിതരണം പൂർത്തിയാക്കി.. വീടില്ലാത്തവർക്കും കാർഡ് നൽകി. റേഷൻ കാർഡിന് ഓൺലൈനായി അപേക്ഷിക്കാം. 8..22 ലക്ഷം കാർഡുകൾ ഈ സർക്കാർ വിതരണം ചെയ്തു. പരാതി പരിഹാരത്തിന് സംസ്ഥാന ഭക്ഷ്യ കമ്മീഷനെ നിയമിച്ചു. പൊതുവിപണി വില നിയന്ത്രണത്തിന് സപ്ലൈകോയ്ക്ക് ആദ്യ മൂന്ന് വർഷം 200 കോടി വീതവും പിന്നീടുള്ള വർഷം 150 കോടിയും  നൽകി. 14 ഇനം അവശ്യ സാധനങ്ങൾ സപ്ലൈകോ ഇത്തരത്തിൽ വിതരണം ചെയ്യുന്നു. ഇവയുടെ വില വർധിച്ചിട്ടേയില്ല. ചെറുപയറിന് കിലോയ്ക്ക് 2016 ലെ 74 രൂപയാണ് ഇപ്പോഴും വില. സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളുടെ എണ്ണം വർധിപ്പിക്കും. ഗൃഹോപകരണ വിൽപ്പന ശാല സപ്ലൈകോ തുറക്കും.

ലൈഫ് പദ്ധതി വഴി 14 ജില്ലകളിലായി പണിയുന്ന 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. 1289 കുടുംബങ്ങൾക്ക് വീട് ലഭിക്കും. ഒരു വർഷം കൊണ്ട് പൂർത്തിയാക്കും. മൂന്ന് ഘട്ടമായാണ് ഭൂമിയും വീടും ഇല്ലാത്തവർക്ക് ഇത് നല്‍കുക. ഭവന സമുച്ചയങ്ങൾക്ക് 300 സ്ഥലം കണ്ടെത്തി. 101 എണ്ണം നിർമ്മിക്കും. 12 നിർമ്മാണം പുരോഗമിക്കുന്നു. ഭവന നിർമ്മാണ രംഗത്ത് സ്വതന്ത്ര ഇന്ത്യയിൽ നടന്ന വലിയ ഇടപെടലാണ് ലൈഫ്. തലചായ്ക്കാൻ ഇടമില്ലാത്ത ഒരു കുടുംബവും കേരളത്തിൽ ഉണ്ടാകരുത്.

മൊത്തം 8068 കോടി ഇതുവരെ വീട് നിർമ്മാണത്തിന് ചെലവാക്കി. ലൈഫിലെ മൂന്ന് ഘട്ടത്തിലും ഉൾപ്പെടാത്ത നിരവധി പേരുണ്ട്. അത്തരക്കാർക്ക് വീണ്ടും അപേക്ഷിക്കാം. അർഹരായ മുഴുവൻ പേർക്കും വീട് ലഭ്യമാക്കും. അധസ്ഥിതരുടെ ക്ഷേമത്തിന് വേണ്ടി സർക്കാർ നടത്തുന്ന ഇടപെടലിനെ കരിവാരിത്തേക്കാന്‍ ചിലർ രംഗത്തുണ്ട്. അപവാദവും ആരോപണവും കാരണം  ഇത് സർക്കാർ ഉപേക്ഷിക്കില്ല. 

മെഡിക്കൽ ഡിവൈസസ് പാർക്ക് നിർമ്മാണ ഉദ്ഘാടനം നടത്തി. തോന്നക്കലിലെ ഒൻപത് ഏക്കർ സ്ഥലത്ത് 230 കോടി ചെലവഴിക്കും. 150 കോടി സംസ്ഥാന സർക്കാരും 80 കോടി കേന്ദ്രസർക്കാരും നടത്തും. വൈദ്യശാസ്ത്ര ഉപകരണ വിപണിക്ക് വേണ്ട എല്ലാ സേവനങ്ങളും ലഭ്യമാക്കും.

ഏതിനേയും പ്രത്യേക കണ്ണോടെ കാണുന്നു. പ്രതിപക്ഷ നേതാവിന് മറുപടി. ക്രമാനുഗതമായ വ്യാപനം നടക്കുന്നു. ജാഗ്രതയും കരുതലും സ്വീകരിക്കണം. വലിയ കൂട്ടം സംഘം ചേർന്ന് അകലം പാലിക്കാതെ തൊട്ടുരുമ്മി സംഘർഷ ഭരിതമായി നീങ്ങുന്നു. ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ മറ്റുള്ളവർക്ക് പകരും. പ്രക്ഷോഭം നടന്നുകൂടാ എന്ന താത്പര്യത്തിലല്ല സക്കാർ പറഞ്ഞത്. സംസ്ഥാനത്തിന്‍റെ സാഹചര്യം പരിഗണിച്ച് വ്യാപനം ഉണ്ടാവാതിരിക്കാനാണ് പറഞ്ഞത്. അതുണ്ടായില്ല. കേരളത്തിൽ വലിയ വ്യാപനം നേരത്തെ ഉണ്ടാകേണ്ടതായിരുന്നു. കേരളം കാണിച്ച ജാഗ്രതയാണ് നേട്ടമായത്. അതിതീവ്രമായി രോഗം വ്യാപിച്ച സ്ഥലത്ത് നിന്ന് കേരളത്തിലേക്ക് ആളുകൾ വരുന്നുണ്ട്. അതിന്‍റെ ഭാഗമായ വ്യാപനം ഉണ്ടായി.

വിദേശത്ത് നിന്ന് വരുന്നവർ എയർപോർട്ട് വഴിയാണ് വരുന്നത്. അതിൽ നിയന്ത്രണം നല്ല ഫലം ചെയ്തു. കേരളത്തിന് നല്ല രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞു. ഓണം കഴിഞ്ഞു, നാട്ടിലെങ്ങും പ്രക്ഷോഭം നടക്കുന്നു. ഇതിന്‍റെയൊക്കെ ഭാഗമായി വ്യാപനം കൂടുന്നുണ്ട്. എല്ലാവരും ജാഗ്രതയോടെ  മുന്നോട്ട് പോകണം. മന്ത്രിമാരും മനുഷ്യരാണ്. അവർ ആളുകലോട് ബന്ധപ്പെടുന്നത് കൊണ്ടാണ് രോഗം ബാധിച്ചത്. റേഷൻ വിതരണ രംഗത്ത് അഴിമതി തുടരാൻ അനുവദിക്കില്ല.

ഇത്തരം കാര്യങ്ങൾ സുതാര്യമായി നടത്തണം. വിദ്യാർത്ഥി പ്രസ്ഥാനത്തിന്‍റെ പ്രധാന നേതാവാണ്. സമൂഹത്തിന്‍റെ ശ്രദ്ധ നേടിയ നേതാവാണ്. അതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. അദ്ദേഹത്തെ സഹായിച്ച ആളുകളുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിച്ച് തീരുമാനിക്കും. സ്പ്രിങ്ക്ളർ കാലാവധി കഴിഞ്ഞു. അത് നേരത്തെ നിശ്ചയിച്ചത്. വേറൊന്നും അതിലില്ല. ഒരു വിശ്വാസത്തിന്‍റെ ഭാഗമായി ചില കാര്യങ്ങൾ അവർ കാണുന്നു. എന്‍റെ അഭിപ്രായം ഞാൻ പറയുന്നു. അതിന്‍റെ അർത്ഥം അവർക്ക് അങ്ങിനെ വിശ്വസിക്കാൻ പറ്റില്ലെന്നല്ല.

ഒരു വിശ്വാസത്തിന്‍റെ ഭാഗമായി ചില കാര്യങ്ങൾ അവർ കാണുന്നു. എന്‍റെ അഭിപ്രായം ഞാൻ പറയുന്നു. അതിന്‍റെ അർത്ഥം അവർക്ക് അങ്ങിനെ വിശ്വസിക്കാൻ പറ്റില്ലെന്നല്ല. മൊറട്ടോറിയം നിലപാട് നേരത്തെ വ്യക്തമാക്കി. കൂടുതൽ ബാധ്യതയായി ഇടപാടുകാരന് വരരുത്. മൊറട്ടോറിയം കാലത്തെ പലിശ ഇളവ് ചെയ്യണം. അക്കാര്യത്തിൽ കേന്ദ്രമാണ് നിലപാട് എടുക്കേണ്ടത്. എന്നാലേ ബാങ്കുകളെ കൊണ്ട് നിലപാട് എടുപ്പിക്കാനാവൂ. ലോക്ക്ഡൗണിലേക്ക് തിരികെ പോകാൻ ആലോചിച്ചിട്ടില്ല. ജാഗ്രത പാലിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. ജലീൽ പോയ രീതി സംഘർഷം ഒഴിവാക്കാനുള്ള വിവേക പൂർണ്ണമായ നടപടി.

 

Follow Us:
Download App:
  • android
  • ios