തിരുവനന്തപുരം: പത്തനംതിട്ട മുൻ കളക്ടറും അഡീഷനൽ ഇലക്ടറൽ ഓഫീസറുമായ പിബി നൂഹിന് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഒരാഴ്ച അടുത്ത് സമ്പർക്കം പുലർത്തിയവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും. ആവശ്യപ്പെട്ടാൽ നിരീക്ഷണത്തിലേക്ക് മാറണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കളക്ടറായി മൂന്ന് വർഷം പൂർത്തിയാക്കിയ പിബി നൂഹിന് സ്ഥലംമാറ്റമുണ്ടായത്. ആദ്യം സഹകരണ രജിസ്ട്രാർ ആയി നിയമിച്ച അദ്ദേഹത്തെ മണിക്കൂറുകൾക്കകം അഡീഷണൽ ഇലക്ടറൽ ഓഫീസറായി മാറ്റി നിയമിച്ചിരുന്നു.