Asianet News MalayalamAsianet News Malayalam

ശബരിമലയിൽ വീണ്ടും കൊവിഡ്; ദേവസ്വം ബോർഡിലെ ജീവനക്കാർക്കെല്ലാം പിപിഇ കിറ്റ്

സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവർസിയർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. 

covid in sabarimala again
Author
Sabarimala, First Published Nov 26, 2020, 10:46 AM IST

പത്തനംതിട്ട: ശബരിമലയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവർസിയർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.  ദേവസ്വം ബോർഡിൽ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പിപിഇ കിറ്റ് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. 

ശബരിമല തീർത്ഥാടകർ മറ്റ് പ്രദേശങ്ങളിൽ നിന്ന് വന്നവരുമായി ഇടകലരാതെ ഇരിക്കാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. കൊവിഡ് ബാധ മാറിയ ശേഷം വരുന്നവർ ലക്ഷണങ്ങൾ പൂർണമായും മാറി ആരോഗ്യം വീണ്ടെടുത്ത ശേഷമേ വരാവൂ. നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കാണ് നിലവിൽ പ്രവേശനം. നിലക്കലിൽ നടന്ന ടെസ്റ്റുകളുടെ ഫലം പരിശോധിക്കുമ്പോൾ ആയിരത്തിൽ അഞ്ച് പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇത് ശബരിമല തീർത്ഥാടനം സുരക്ഷിതമായി നടത്താമെന്ന ആത്മവിശ്വാസം നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. .

Follow Us:
Download App:
  • android
  • ios