കൊല്ലം: കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ 322 അന്തേവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്രം കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കി മാറ്റി. കൊവിഡ് സ്ഥിരീകരിച്ച 15 അന്തേവാസികളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒമ്പത് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അന്തേവാസികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.