കണ്ണൂര്‍: `കൊവിഡ് പ്രതിരോധത്തിന്റെ കാസര്‍കോട് മാതൃക കണ്ണൂരില്‍ നടപ്പാക്കുമെന്ന് ഐജി വിജയ് സാഖറേ പറഞ്ഞു. ജില്ലയിലെ 11 ഹോട്ട്‌സ്‌പോട്ടുകളും പൂര്‍ണമായും അടയ്ക്കും. കൊവിഡ് സേഫ്റ്റി ആപ്പ് ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ കൊവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കെല്ലാം കൊവിഡ് സേഫ്റ്റി ആപ്പിലൂടെ സഹായമെത്തിക്കുമെന്ന് ഐജി പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കെല്ലാം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ട്രിപ്പിള്‍ ലോക്കിനോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും വിജയ് സാഖറേ പറഞ്ഞു.

കണ്ണൂരില്‍ ഇന്നലെ മാത്രം ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളതും കണ്ണൂരിലാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച ഏഴില്‍ നാലു പേരും വിദേശത്തുനിന്ന് എത്തിയവരാണ്. മൂന്നു പേര്‍ക്ക് രോഗികളുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇവരില്‍ ഒരു ഒമ്പതു വയസ്സുകാരിയും ഉള്‍പ്പെടുന്നു. 
 

Read Also: ഇഷ്ടമില്ലാത്ത ചോദ്യം വരുമ്പോൾ മുഖ്യമന്ത്രിക്ക് നിലവിളിയുടെ സ്വരം; ചെന്നിത്തല...