ഇതോടെ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസ് എന്നിവയുടെ അന്വേഷണം പൂർണ്ണമായി നിലച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ഷണനെതിരായ ഡോളർ കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോയിട്ടുണ്ട്.

കൊച്ചി: കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസ് അടച്ചു. നാല് ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് നടപടി. ഉദ്യോഗസ്ഥരോട് ഹോം ഹോം ക്വാറൻറീനിൽ പോകാൻ നിർദ്ദേശിച്ചു. ഇതോടെ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസ് എന്നിവയുടെ അന്വേഷണം പൂർണ്ണമായി നിലച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ഷണനെതിരായ ഡോളർ കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോയിട്ടുണ്ട്.