Asianet News MalayalamAsianet News Malayalam

Covid in Kerala : ടിപിആർ കുത്തനെ കൂടി; കോഴിക്കോടും കടുത്ത നിയന്ത്രണങ്ങള്‍, പൊതുയോഗങ്ങൾ വിലക്ക്

പൊതുയോഗങ്ങൾ വിലക്കും, ബസ്സില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല, നഗരത്തിലടക്കം പരിശോധന കർശനമാക്കുമെന്നും കളക്ടർ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

covid more restrictions in kozhikode district
Author
Kozhikode, First Published Jan 17, 2022, 1:45 PM IST

കോഴിക്കോട്: കൊവിഡ് (Covid) ടിപിആർ കുത്തനെ കൂടിയ പശ്ചാത്തലത്തിൽ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം. ബീച്ചിലടക്കം നിയന്ത്രണം കർശനമാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, ഒമിക്രോൺ (Omicron) ബാധ രോഗ പ്രതിരോധശേഷി കൂട്ടുമെന്നും രോഗം വന്നാലും ഗുരുതമാകില്ലെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം അംസബന്ധമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ 38 പേർക്ക് ഒമിക്രോൺ സാധ്യത സ്ഥിരീകരിച്ചത് സമൂഹവ്യാപനത്തിന്‍റെ സൂചനയാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

ടിപിആർ മുപ്പതും കടന്നതോടെയാണ് കോഴിക്കോട് നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനം. പൊതു പരിപാടികൾ വിലക്കും, ബസ്സിൽ നിന്നുകൊണ്ടുള്ള യാത്രയും പറ്റില്ല. നഗരത്തിൽ പരിശോധന കർശനമാക്കും. അതിനിടെ ഒമിക്രോൺ രോഗപ്രതിരോധ ശേഷി കൂട്ടുമെന്നും, രോഗം വന്നാലും ഗുരുതരമാകുമെന്നുമുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെയാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുമായെത്തിയത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലുള്ള 51 പേരിൽ നടത്തിയ എസ്ജിടിഎഫ് അഥവാ സ്പൈക്ക് ജീൻ ടാർഗറ്റ് ഫെയിലിയർ പരിശോധനയിലാണ് 38 പേർക്ക് ഒമിക്രോൺ സാധ്യത സ്ഥിരീകരിച്ചത്. ഇവരിലാരും വിദേശത്തുനിന്നും വന്നവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ അല്ല. ഇത് ഒമിക്രോൺ സമൂഹവ്യാപനം സംസ്ഥാനത്ത് തുടങ്ങിയതിന് തെളിവാണെന്നും വിദഗ്ധർ പറയുന്നു.

Also Read: ഒമിക്രോൺ 'ദൈവത്തിന്റെ വാക്സി'നെന്ന പ്രചാരണം അസംബന്ധമെന്ന് വിദഗ്ധർ; മരണം വരെ സംഭവിക്കാം
 

Follow Us:
Download App:
  • android
  • ios