Asianet News MalayalamAsianet News Malayalam

കൊവിഡ്: സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച മാർഗരേഖ ഇന്ന് പുറത്തിറക്കും

കുട്ടികൾ പരസ്പരം ഇടപഴകുന്നത് രോഗവ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നതിനാൽ ഗ്രൂപ്പുകളായി തിരിച്ചുള്ള ക്ലാസ് നടത്തിപ്പ് അടക്കമുള്ള വഴികൾ സംസ്ഥാന സർക്കാർ പരിഗണിച്ചേക്കും

Covid new directives for school working strategy would be released
Author
Thiruvananthapuram, First Published Jan 17, 2022, 6:21 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ നടത്തിപ്പ് സംബന്ധിച്ച മാർഗരേഖ ഇന്ന് പുറത്തിറക്കും. രാവിലെ 11 മണിക്കാണ് ഉന്നതാധികാര സമിതി യോഗം വിളിച്ചിരിക്കുന്നത്. ഡിസംബർ 21-ാം തിയതി മുതൽ 10, 11, 12 ക്ലാസുകൾ മാത്രമാണ് ഓഫ്‍ലൈനായി തുടരുന്നത്. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ് ഓൺലൈൻ ക്ലാസുകൾ മാത്രമാണ്. 

പത്താം ക്ലാസിലെ കുട്ടികൾക്ക് കൂടുതൽ  ക്ലാസ് സമയം നൽകാനുള്ള സാധ്യതയുണ്ട്. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ.  പിന്നീട് സംസ്ഥന തലത്തിൽ ഒരു മാനദണ്ഡവും സ്കൂൾ അധികാരികൾക്ക് കുട്ടികളുടെ എണ്ണമനുസരിച്ച് നിയന്ത്രണവും ഏർപ്പെടുത്താനുള്ള അധികാരം നൽകുന്ന തരത്തിലാകും മാർഗരേഖ. 

കുട്ടികൾ പരസ്പരം ഇടപഴകുന്നത് രോഗവ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നതിനാൽ ഗ്രൂപ്പുകളായി തിരിച്ചുള്ള ക്ലാസ് നടത്തിപ്പ് അടക്കമുള്ള വഴികൾ സംസ്ഥാന സർക്കാർ പരിഗണിച്ചേക്കും. കുട്ടികൾക്കുള്ള വാക്സീനേഷൻ ബുധനാഴ്ച മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ തുടങ്ങുകയാണ്. ഇതിനുള്ള ഒരുക്കങ്ങളും ത്വരിതപ്പെടുത്തും.  ഇതിനകം 50 ശതമാനത്തിലധികം കുട്ടികൾക്ക് ഒന്നാം ഘട്ട വാകസീൻ നൽകിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios