കൊവിഡിനൊപ്പം ശ്വാസകോശ ക്യാൻസർ ബാധിതൻ കൂടിയായിരുന്നു അബ്ദുല്‍ അസീസ്. ഇയാള്‍ ഫയർ എക്സിറ്റിൽ നിന്നും താഴേക്ക് ചാടിയതാണെന്നും സംശയമുണ്ട്.
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗിയെ കെട്ടിടത്തിൽ നിന്നും താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ വെള്ളൂരിലെ മൂപ്പൻ്റകത്ത് അബ്ദുൽ അസീസ് ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം.
Read Also : തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നു; 'വിജയത്തിന്റെ വാതിൽ വാളിന്റെ തണലിൽ' പുസ്തകം നിരോധിക്കണമെന്ന് ഡിജിപി
ആശുപത്രി കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ നിന്നാണ് അബ്ദുല്‍ അസീസ് വീണത്. കൊവിഡിനൊപ്പം ശ്വാസകോശ ക്യാൻസർ ബാധിതൻ കൂടിയായിരുന്നു അബ്ദുല്‍ അസീസ്. ഇയാള്‍ ഫയർ എക്സിറ്റിൽ നിന്നും താഴേക്ക് ചാടിയതാണെന്നാണ് സംശയം. കൂടെയുണ്ടായിരുന്ന മകൻ പുറത്ത് പോയപ്പോഴാണ് അബ്ദുൾ അസീസ് താഴേക്ക് വീണത്. പരിയാരം പൊലീസ് അന്വേഷണം തുടങ്ങി.
- Read Also: ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച പ്രതികള്‍ പിടിയില്‍, അറസ്റ്റ് സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം
Read Also: പഞ്ചാബ് കോൺഗ്രസിലെ കലാപം, സിദ്ദുവിനെ പിന്തുണച്ച് കൂടുതൽ നേതാക്കൾ,സ്ഥിതി നിരീക്ഷിക്കാൻ ഹൈക്കമാന്റ്
- Read Also: കനയ്യക്ക് രാഹുൽ നൽകിയത് വൻ ഓഫർ, പോകുമെന്ന് കരുതിയില്ലെന്ന് മുഹമ്മദ് മൊഹ്സീൻ
