ഇതൊരു കൊവിഡ് മരണമായി സ്ഥിരീകരിക്കുക കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. ഹൃദ്രോഗിയായ ഇയാൾ ഒരു കൊല്ലത്തോളം ചികിത്സയിലായിരുന്നുവെന്നാണ് വിവരം.

ഇടുക്കി: കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നയാൾ ഇടുക്കിയിൽ മരിച്ചു. ഇടുക്കി ചക്കാമ്പാറ സ്വദേശി തങ്കരാജാണ് മരണപ്പെട്ടത്. അൻപത് വയസായിരുന്നു. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഇതൊരു കൊവിഡ് മരണമായി സ്ഥിരീകരിക്കുക കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. ഹൃദ്രോഗിയായ ഇയാൾ ഒരു കൊല്ലത്തോളം ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സാംപിൾ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ന് രാവിലെയാണ് ഇയാളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. തമിഴ്നാട്ടിലെ ഗൂഢല്ലൂരിൽ നിന്നും എട്ടാം തീയതിയാണ് ഇയാൾ കേരളത്തിലേക്ക് എത്തിയത്. ഇദ്ദേഹത്തിൻ്റെ മരുമകൾക്ക് മിനിഞ്ഞാന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.