കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ പരിതിയില്‍ അശങ്ക ഉയര്‍ത്തുന്ന തരത്തില്‍ കൊവിഡ് രോഗികളുടെ ഏണ്ണം കൂടുന്നു. ഇന്ന് കൊല്ലം കോര്‍പ്പറേഷന്‍ പരിതിയില്‍പ്പെടുന്ന  കാവനാട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ 47 പേര്‍ക്കാണ് രോഗബാധ സ്ഥിരികരിച്ചത്. വിദേശത്ത് നിന്നും എത്തിയ 12 പേര്‍ക്കും ഇന്ന് രോഗം സ്ഥിരികരിച്ചു. ആഗസ്റ്റ് 25 ന് പാരിപ്പള്ളി  മെഡിക്കല്‍ കോളജില്‍ വച്ച് മരണമടഞ്ഞ മുപ്പതുകാരനും രോഗം സ്ഥിരികരിച്ചു.

തീരദേശമേഖലയായ ആലപ്പാട് അഴിക്കല്‍ മേഖലകളില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. വിവാഹചടങ്ങുകള്‍, ഒത്ത് ചേരലുകള്‍ എന്നിവ നടത്തുന്നതിന് മുന്‍പ് പൊലിസിനെയോ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ അധികൃതരെയോ അറിയിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അറിയിക്കാത്തവര്‍ക്ക് എതിരെ നടപടി സ്വികരിക്കാനാണ് ജില്ലാഭരണ കൂടത്തിന്‍റെ നീക്കം.