Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് ആശങ്ക, നാട്ടിൽ തിരിച്ചെത്തിയ കൂടുതൽ പേർക്ക് കൊവിഡ്

ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ പത്തുപേരും ചെന്നൈയിൽ നിന്നെത്തിയ മൂന്നുപേരും മുംബൈയിൽ നിന്നെത്തിയ രണ്ടുപേരുമാണ് രോഗം സ്ഥിരീകരിച്ച് മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 

covid patients number increased in malappuram
Author
Malappuram, First Published May 16, 2020, 7:01 AM IST

മലപ്പുറം: വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി കൊവിഡ് 19 സ്ഥിരീകരിച്ചവർ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. നിലവിൽ ചികിത്സയിലുള്ള 15 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ പത്തുപേരും ചെന്നൈയിൽ നിന്നെത്തിയ മൂന്നുപേരും മുംബൈയിൽ നിന്നെത്തിയ രണ്ടുപേരുമാണ് രോഗം സ്ഥിരീകരിച്ച് മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 

മുംബൈയിൽ നിന്നും ചെന്നൈയിൽ നിന്നും സർക്കാർ അനുമതിയോടെയാണ് അഞ്ചുപേർ ജില്ലയിലെത്തിയത്. ചികിത്സയിൽ കഴിയുന്ന 15 പേരിൽ ആറു പേരും രോഗലക്ഷണങ്ങൾ ഒന്നുമില്ലാതെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പിന്നീട് ലക്ഷണം കാണിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വിദേശത്ത് നിന്നെത്തിയ രണ്ടുപേരെ വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണം കാണിച്ചതിനെ തുടർന്ന് നേരിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പരിശോധന ഫലം പോസിറ്റിവ് ആവുകയുമായിരുന്നു.

ഏഴ് പേരെ കൊവിഡ് കെയർ സെൻസറുകളിൽ നിന്ന് രോഗലക്ഷണം കാണിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ലയിൽ ഇപ്പോൾ 3655 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഒരാഴ്ച മുൻപ് 841 പേർ മാത്രം നിരീക്ഷണത്തിലുണ്ടായിരുന്നിടത്താണിത്. 55 പേർ വിവിധ ആശുപത്രികളിലും 2755 പേർ വീടുകളിലും 845 പേർ കൊവിഡ് കെയർ സെന്ററുകളിലുമാണുള്ളത്.

Follow Us:
Download App:
  • android
  • ios