തിരുവനന്തപുരം: ഓണത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിയെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം സംസ്ഥാനത്ത് ഉണ്ടായത് 20,150 രോഗികളാണ്. 84 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ ആഴ്കളെ അപേക്ഷിച്ച് കൊവിഡ് കേസുകൾ ഇരട്ടിക്കുന്ന വേഗത കൂടിയിട്ടുണ്ട് .കേസുകൾ ഇരട്ടിക്കുന്ന ഇടവേള
 27.4ൽ നിന്ന് 23.2 ദിവസമായി കുറഞ്ഞു എന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. 

മലപ്പുറം, കാസര്‍കോട്, കണ്ണൂർ ജില്ലകളിൽ കൊവിഡ് പരിശോധന ഇരട്ടി ആക്കണമെന്നും നിർദേശമുണ്ട്. സ്വകാര്യ ലാബുകൾ, ആശുപത്രികൾ എന്നിവയുമായി ചർച്ച നടത്തണം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കൂടി. സംസ്ഥാനത്തെ ജയിലുകളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കണം എന്നും നിർദേശമുണ്ട്. 

തടവുകാർക്ക് റിവേഴ്‌സ് ക്വറന്റീൻ, ജീവനക്കാർക്ക് 3 ഷിഫ്റ്റ് ഉൾപ്പടെ . 10 ദിവസം തുടർച്ചയായി ജോലി ചെയ്ത ജീവനക്കാർക്ക് 5 ദിവസം ഓഫ് നൽകണമെന്നാണഅ പുതിയ വ്യവസ്ഥ