കൊല്ലം: കൊവിഡ് രോഗം ഭേദമായ ശേഷം വിദേശത്തു നിന്ന് മടങ്ങി എത്തി ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. കൊല്ലം പെരിനാട് സ്വദേശി ശശിധരൻ പിള്ളയാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

ഇയാൾ കൊവിഡ്‌ നെഗറ്റിവ് ആണെന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം ലഭിച്ചിരുന്നു. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ശശിധരന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
 

Read Also: സൗദിയിൽ കൊവിഡ് ബാധിച്ച് 39 മരണം; 3139 പേര്‍ക്ക് കൂടി രോഗം...