Asianet News MalayalamAsianet News Malayalam

അഭിമാനിക്കാം; കൊവിഡ് രോഗം ഭേദമായവരുടെ എണ്ണത്തിൽ ഒന്നാമത് കേരളം

സംസ്ഥാനത്ത് ഇതുവരെ 213 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
 

covid recovery kerala is in first place says cm pinarayi vijayan
Author
Thiruvananthapuram, First Published Apr 15, 2020, 7:24 PM IST

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 213 പേർക്ക് രോഗം     ഭേദമായതായും അദ്ദേഹം അറിയിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

ഇന്ന് ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ സ്വദേശിയാണ് ഇയാൾ. സമ്പർക്കം മൂലമാണ് രോഗം വന്നത്. ചികിത്സയിലുള്ള ഏഴ് പേർക്ക് ഇന്ന് ഫലം നെഗറ്റീവായി. കാസർകോട്ടെ നാല് പേർക്കും കോഴിക്കോട്ടെ രണ്ട് പേർക്കും കൊല്ലത്തെ ഒരാൾക്കുമാണ് രോഗം ഭേദമായത്. 160 പേർ നിലവിൽ കൊവിഡ് ചികിത്സയിലുണ്ട്. 97,464 പേർ നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതിൽ 522 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.387 266 പേർ വിദേശത്തു നിന്നും അന്യസംസ്ഥാനത്ത് നിന്നും വന്നവരാണ്. എട്ട് പേർ വിദേശികളാണ്. സമ്പർക്കം മൂലം 114 പേർക്ക് രോഗമുണ്ടായി.

ആലപ്പുഴ 5 എറണാകുളം 21 ഇടുക്കി 10 കണ്ണൂർ 80 കാസർകോട് 167 കൊല്ലം 9 കോട്ടയം 3 കോഴിക്കോട് 16 മല്പപുറം 21 പാലക്കാട് 8 പത്തനംതിട്ട 17 തിരുവനന്തപുരം 14 തൃശ്ശൂർ 13 വയനാട് 3 - ഇതാണ് വിവിധ ജില്ലകളിൽ ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം. രാജ്യത്തെ ഏറ്റവും കൂടുതൽ രോഗമുക്തി നേടിയവർ കേരളത്തിലാണ്. 213 പേർക്ക് ഇതുവരെ രോഗം മാറി.

Follow Us:
Download App:
  • android
  • ios