കൊവിഡ് ബാധിതനായ കളക്ട്രേറ്റിലെ ജീവനക്കാരനുമായി സമ്പർക്കത്തിൽ വന്ന കോട്ടയം ജില്ലാ കളക്ടർ എം.അഞ്ജനയുടേതും മറ്റു 13 ഉദ്യോഗസ്ഥരുടേയും പരിശോധനഫലം നെഗറ്റീവാണ്. 

കോട്ടയം: കലക്ട്രേറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറൻ്റൈനിൽ പോയ കോട്ടയം ജില്ലാ കളക്ടറുടെ കൊവിഡ് പരിശോധനഫലം നെഗറ്റീവ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് ബാധിതനായ കളക്ട്രേറ്റിലെ ജീവനക്കാരനുമായി സമ്പർക്കത്തിൽ വന്ന കോട്ടയം ജില്ലാ കളക്ടർ എം.അഞ്ജനയുടേതും മറ്റു 13 ഉദ്യോഗസ്ഥരുടേയും പരിശോധനഫലം നെഗറ്റീവാണ്. 

ജീവനക്കാരന്‍ അവസാനമായി ഓഫീസില്‍ വന്ന ദിവസത്തിനുശേഷം ഒരാഴ്ച്ച പിന്നിട്ട സാഹചര്യത്തിലാണ് കളക്ടറും എ.ഡി.എം അനില്‍ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധനയ്ക്ക് വിധേയരായത്. ആൻ്റിജൻ പരിശോധനയിലാണ് 14 ഉദ്യോഗസ്ഥരുടേയും ഫലം നെഗറ്റീവായത്.