Asianet News MalayalamAsianet News Malayalam

T K Hamza Controversial Statement : "കൊവിഡെന്ന ചെകുത്താനെ അയച്ചത് അല്ലാഹു" ടി കെ ഹംസയുടെ പ്രസംഗം വിവാദത്തിൽ

നമ്മളെ നേരെയാക്കീട്ടെ ഓൻ പോവുള്ളൂ, സംശയം വിചാരിക്കണ്ട. നമ്മളൊരുപാട് നേരെയാവാനുണ്ട്. ഖുറാനിൽ നിന്ന് വഖഫ് ജീവനക്കാരായ നമ്മൾ വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. - ഇങ്ങനെ പോകുന്നു ടി കെ ഹംസയുടെ പ്രസംഗം. 

covid send by allah to teach us controversial statement by t k hamza
Author
Kozhikode, First Published Jan 16, 2022, 5:33 PM IST

കോഴിക്കോട്: കൊവിഡ് (Covid) അയച്ചത് അല്ലാഹു ആണെന്ന് സിപിഎം നേതാവ് ടി കെ ഹംസ (T K Hamza). അത് നമ്മളെ നന്നാക്കിയിട്ടേ പോകൂവെന്നും ടി കെ ഹംസ പറഞ്ഞു. കോഴിക്കോട് വഖഫ് സ്വത്ത് സംരക്ഷ ബഹുജന കണ്‍വെന്‍ഷനിലായിരുന്നു ടി കെ ഹംസയുടെ വിവാദമ പരാമർശം. 

എവിടെയൊക്കെയാണ് തകരാറ് എന്ന് നമ്മൾ പഠിക്കണം. പഠിക്കാത്തത് കൊണ്ടും തിരുത്താത്തത് കൊണ്ടും അള്ളാഹു അയച്ചതാണ് കൊവിഡ് 19 എത്ത ചെകുത്താനെ. നമ്മളെ നേരെയാക്കീട്ടെ ഓൻ പോവുള്ളൂ, സംശയം വിചാരിക്കണ്ട. നമ്മളൊരുപാട് നേരെയാവാനുണ്ട്. ഖുറാനിൽ നിന്ന് വഖഫ് ജീവനക്കാരായ നമ്മൾ വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു ആത്മപരിശോധന വേണം. ഇപ്പോൾ നാലാമത്തേത് കഴിഞ്ഞു, അഞ്ചാമത്തേത് വരികയാണ്. നമ്മൾ ഒരുപാട് നേരേയാവാനുണ്ട്. നേരെയാവാൻ നമ്മൾ ശ്രമിക്കണം. ഇങ്ങനെയായിരുന്നു ഹംസയുടെ പ്രസംഗം. 

വഖഫ് കൗണ്‍സില്‍ കോഴിക്കോട് സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷനിലായിരുന്നു ഈ വിവാദ പ്രസംഗം.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ഹംസ പിന്നീട് സിപിഎമ്മിൽ ചേരുകയായിരുന്നു. 1982 മുതൽ 2001 വരെ നിയമസഭാംഗമായിരുന്നു. 1987 ൽ സംസ്ഥാന പൊതുമരാമത്തു മന്ത്രിയും 1996 ൽ ഗവണ്മെന്റ് ചീഫ് വിപ്പുമായിട്ടുണ്ട്. 14-ാം ലോകസഭയിൽ മഞ്ചേരി മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ ലോകസഭാംഗവുമായി. 

Follow Us:
Download App:
  • android
  • ios