കോഴിക്കോട്: കോവിഡ് പോസിറ്റിവായ ഗര്‍ഭിണിയുമായി സമ്പർക്കം പുലർത്തിയ 50 പേരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ഇതില്‍ ഇവരെ ചികില്‍സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും  4 നേഴ്സുമാരും ഉള്‍പ്പെടും. 

ഗര്‍ഭിണിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.  വെള്ളയിൽ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ച നാലിടങ്ങളിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി.  

കോഴിക്കോട് കോർപ്പറേഷനിലെ ചക്കുംകടവ്, മൂന്നാലിങ്കൽ, വെള്ളയിൽ, ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപ്പറമ്പ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പൊലീസ് പരിശോധന തുടങ്ങി