Asianet News MalayalamAsianet News Malayalam

പുതിയ വൈറസ് വ്യാപനത്തിന് ശേഷം യുകെയിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക് കൊവിഡ്

പുതിയ വൈറസ് വ്യാപനത്തിന് ശേഷം യുകെയിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക്  ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 

Covid special test for 18 people who came to Kerala from UK after new virus spread
Author
Kerala, First Published Dec 28, 2020, 9:13 PM IST

തിരുവനന്തപുരം:  പുതിയ വൈറസ് വ്യാപനത്തിന് ശേഷം യുകെയിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക്  ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.  പുതിയ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാൻ 14 സാമ്പിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നാല് സാമ്പിളുകൾ നാളെ പരിശോധനയ്ക്ക് അയക്കും.

യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്. രോഗവ്യാപനം വലിയ തോതില്‍ ഉയര്‍ത്താന്‍ സാധിക്കുന്ന പുതിയ വൈറസ് പടര്‍ന്നുപിടിക്കാതിരിക്കാന്‍ ഗതാഗത നിയന്ത്രണങ്ങളുള്‍പ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഫലം കണ്ടില്ലെന്നാണ് വ്യക്തമാകുന്നത്. 

കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ലെബനന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം തന്നെ യുകെ വൈറസ് എന്നറിയപ്പെടുന്ന പുതിയ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളിലും യുകെ വൈറസ് എത്തിക്കഴിഞ്ഞിട്ടുണ്ട്. 

രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ യുകെ വൈറസിന് കഴിവില്ലെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. അതേസമയം ഏതാണ്ട് 70 ശതമാനത്തോളം രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ ഈ വൈറസിന് കഴിയുമത്രേ. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ആരോഗ്യ മേഖല പ്രതിസന്ധിയിലാവുകയും ചെയ്‌തേക്കാം. അങ്ങനെ വന്നാല്‍ കൊവിഡ് മരണനിരക്കും വര്‍ധിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Follow Us:
Download App:
  • android
  • ios