Asianet News MalayalamAsianet News Malayalam

Covid Kerala : കൊവിഡ് വ്യാപനം; സർക്കാരിനെതിരെ എൻഎസ്എസ്, കോളേജുകൾ അടയ്ക്കണമെന്ന് ആവശ്യം

കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിന് അനുമതി നൽകിയത് അത്യന്തം പ്രതിഷേധാർഹമാണെന്ന് വിമര്‍ശിച്ച എന്‍എസ്എസ്, രോഗ വ്യാപനം നിയന്ത്രണമാകും വരെ കോളേജുകൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ടു.

covid spread in kerala nss against ldf government
Author
Thiruvananthapuram, First Published Jan 24, 2022, 12:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് (Covid) വ്യാപനത്തിൽ സർക്കാറിനെതിരെ വിമർശനവുമായി എൻഎസ്എസ് (NSS). സർക്കാറിൻ്റെ അനാസ്ഥയാണ് രോഗവ്യാപനത്തിന് കാരണണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ ആകില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. കോളേജുകളിൽ കൂട്ടത്തോടെ രോഗം പടരുമ്പോഴും പരീക്ഷമാറ്റാനോ കോളേജ് അടക്കാനോ തയ്യാറാകുന്നില്ല. അതിനിടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. അടിയന്തിരമായി കോളേജുകൾ അടച്ചിടണമെന്നും എൻഎസ്എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നതിനിടെ ചികിത്സ പ്രതിസന്ധിയും രൂക്ഷമാക്കുന്നു. കോഴിക്കോട്ടും ആലപ്പുഴയിലും കൊവിഡ് ചികിത്സ പ്രതിസന്ധി രൂക്ഷമായി. കോഴിക്കോട് സ്വകാര്യ- സർക്കാർ ആശുപത്രികളിലും ആലപ്പുഴ, തിരുവനന്തപുരം, മെഡിക്കല്‍‍ കോളേജ് ആശുപത്രിയിലും കിടക്കകൾ ഏതാണ്ട് നിറഞ്ഞ അവസ്ഥയാണ്. പാലക്കാട് ജില്ലയിലെ കൊവിഡ് ബെഡുകളും ഏതാണ്ട് നിറഞ്ഞു. എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പകുതിയിൽ അധികം കിടക്കകളും കൊവിഡ് രോ​ഗികളെ കൊണ്ട് നിറഞ്ഞു. വയനാട് ജില്ലയിൽ ആകെയുള്ള കൊവിഡ് ബെഡുകളിൽ 30 ശതമാനം നിറഞ്ഞു.

Also Read: അതിതീവ്ര വ്യാപനം; സര്‍ക്കാര്‍ ആശുപത്രികൾ കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു, പ്രതിസന്ധി രൂക്ഷം

സംസ്ഥാനത്ത് ഇന്നലെ 45,449 പേർക്കാണ് രോഗം ബാധിച്ചത്.  44.88 ആണ് ടിപിആർ. പ്രതിദിന വർധനവിൽ തിരുവനന്തപുരത്തെ മറികടന്ന് എറണാകുളം കുതിപ്പ് തുടരുകയാണ്. ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ച ആളുകളുടെ എണ്ണം കുറയുന്നതാണ് ഏക ആശ്വാസം. ഓക്സിജൻ കിടക്കകളിൽ രോഗികൾ 101 % വർധിച്ചു. ഇന്ന് കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി ഓൺലൈനായി സംബന്ധിക്കും.

 

Follow Us:
Download App:
  • android
  • ios