സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടരുന്നതെന്ന് ബോധ്യപെട്ടതോടെ  ഹോം ക്വാറന്‍റീന് ജില്ലാ ഭരണകൂടം പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറത്ത് ട്രിപ്പിൾ ലോക് ഡൗൺ തടരുകയാണ്. ട്രിപ്പിള്‍ ലോക്ഡൗൺ പത്താം ദിവസത്തിലെത്തിയിട്ടും മലപ്പുറത്ത് കൊവിഡ് രോഗികളുടെ രോഗികളുടെ എണ്ണത്തില്‍ ഇതു വരെ കാര്യമായ കുറവു വന്നിട്ടില്ല. 

സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടരുന്നതെന്ന് ബോധ്യപെട്ടതോടെ ഹോം ക്വാറന്‍റീന് ജില്ലാ ഭരണകൂടം പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ രോഗം സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധമായും അവര്‍ ഡി.സി.സി, സിഫ്.എല്‍.ടി കേന്ദ്രങ്ങളില്‍ കഴിയണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്ന് പുറത്തു വന്ന പുതിയ മാർഗനിർദേശത്തിൽ ഉള്ളത്. 

ഇതിനിടെ ട്രിപ്പിൾ ലോക്ഡൗണിൽ ഇന്ന് ചെറിയ ഇളവുകൾ ജില്ലാ കലക്ടർ അനുവദിച്ചിട്ടുണ്ട്. വളർത്തു മൃഗങ്ങൾക്കുള്ള തീറ്റ വിൽപന നടത്തുന്ന കടകൾ, വളം, കിടനാശിനി, മറ്റ് ഉല്പാദനോപാധികൾ, റെയിൻ ഗാർഡ് എന്നിവ വിൽക്കുന്ന കടകൾ എന്നിവക്ക് ഇന്നു മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.